ന്യൂമാഹി:
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘പലഹാര ഗ്രാമം’ പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഈ വിജയൻ മാസ്റ്റർ പങ്കെടുത്തുകൊണ്ട് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സെയ്ത്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ, ബ്ലോക്ക് ഇൻഡസ്ട്രിയൽ ഓഫീസർ രജിത്ത് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.എ ലസിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എം രഘുരാമൻ ജനപ്രതിനികൾ എന്നിവർ പങ്കെടുത്തു. പലഹാര ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് ന്യൂമാഹി പഞ്ചായത്തിൽ രുചികരമായ പലഹാരങ്ങൾ ലഭ്യമാകുന്ന ഔട്ട്ലെറ്റ് ആരംഭിക്കാൻ തീരുമാനിച്ചു. മാഹി, തലശ്ശേരി മേഖലയിലെ രുചി വൈവിധ്യങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.