പാനൂർ :
ചെണ്ടയാട് മാവിലേരിയിൽ രണ്ട് ആടുകളെ തെരുവുനായകൾ കടിച്ചു കൊന്നു. മീത്തലെ പറമ്പത്ത് മഹമൂദിൻ്റെ ആടുകളെയാണ് ഇരുപതോളം വരുന്ന തെരുവു നായകൾ കൂട്ടമായി അക്രമിച്ചത്. ആറ് ആടുകൾ ഉണ്ടായിരുന്നതിൽ 4 ആടുകൾക്ക് പരിക്കേറ്റു. ഇതിൽ കഴുത്തിന് പരിക്കേറ്റ രണ്ട് ആടുകളാണ് മരിച്ചത്. മഹമൂദിന്റെ ഉപജീവനമാർഗമായിരുന്നു ആടുവളർത്തൽ. ഈ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികളെ പുറത്തിറക്കാൻ പോലും ഭയപ്പെടുകയാണ് രക്ഷിതാക്കൾ.