Latest News From Kannur

കുപ്പിച്ചില്ല് ശേഖരണം ആരംഭിച്ചു

0

നാദാപുരം :

നാദാപുരം ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലെയും വീടുകളിലും കടകളിലും കയറി ഹരിത കർമ്മ സേന അംഗങ്ങൾ പാഴ് വസ്തുക്കളായ കുപ്പിച്ചില്ലുകൾ ഫീസ് വാങ്ങി ശേഖരിക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് തയ്യാറാക്കിയ ശുചിത്വ കലണ്ടർ പ്രകാരമാണ് ചില്ലുകൾ ശേഖരിക്കുന്നത്. ചില്ലിന് ഒരു ചാക്ക് (25 കിലോഗ്രാമിന് )നൂറു രൂപയും തുടർന്ന് അധികം വരുന്ന ചാക്കുകൾക്ക് അധിക ഫീസും ഈടാക്കുന്നതാണ് .ചില്ല് ശേഖരിക്കുന്ന പ്രവർത്തനം പതിനെട്ടാം വാർഡിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ഹരിത കർമ്മ സേനാംഗങ്ങളായ പി വി കെ ലീല, സി പി മൈഥിലി എന്നിവർ സംബന്ധിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്തിൽ ആകെ 10130 വീടുകളും 2100 സ്ഥാപനങ്ങളുമുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനാംഗങ്ങൾ പോയി ചില്ലുകൾ തുടർ ദിവസങ്ങളിൽ ശേഖരിക്കുന്നതാണ്.

Leave A Reply

Your email address will not be published.