ചൊക്ലി :
ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായാണ് വേറിട്ട പരിപാടിയുമായി ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ക്ലബ് മുന്നോട്ടു വന്നത്.
കോടിയേരി മലബാർ ക്യാൻസർ സെൻ്ററുമായി സഹകരിച്ചാണ് രക്ത ദാനസേന രൂപികരണം നാത്തിയത്. ഡോ. ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കെ.ടി കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മനോജ് കുമാർ, പ്രധാനധ്യാപകൻ പ്രദീപ് കിനാത്തി, എം സി സി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു കുറുപ്പ്, ഡപ്യൂട്ടി എച്ച് എം എൻ.സ്മിത, എ.രചീഷ്, അസിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി.പി. ശ്രീജ സ്വാഗതവും, സായി സ്വരൂപ് നന്ദിയും പറഞ്ഞു. രക്തദാനം നടത്തിയ രക്ഷിതാക്കൾക്കും, അധ്യാപകർക്കും സർട്ടിഫിക്കറ്റുകളും നൽകി. കുട്ടികൾക്ക് രക്തദാനത്തിൻ്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കാനായാണ് രക്ത ദാനസേന രൂപീകരണം നടത്തുന്നതെന്ന് അധ്യാപകരായ ടി.പി ഗിരീഷ് കുമാർ, മൃദുൽലാൽ എന്നിവർ പറഞ്ഞു. കുട്ടികൾക്കുള്ള രക്ത പരിശോധനാ ക്യാമ്പ് ഇന്ന് സ്കൂളിൽ നടത്തി.