മാഹി:
മൂലക്കടവ് ഗവ.എൽ.പി.സ്കൂളിൽ പ്രവേശനോത്സവം രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും കുട്ടികളുടെ ആഹ്ളാദം കൊണ്ടും ആനന്ദോത്സവമയി.
സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ പ്രവേശനോത്സവ ഗാനം പാടിയും പാടിച്ചും ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
നവാഗതരെ മധുരവും സമ്മാനങ്ങളും നല്കി സ്വീകരിച്ചു.വിദ്യാലയ മാനേജുമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് കെ.രജീഷ് അധ്യക്ഷത വഹിച്ചു.സുമതി, അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ നേർന്നു.
പ്രധാനാധ്യാപിക ഒ.ഉഷ സ്വാഗതവും
നീതു നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും നടന്നു.
അധ്യാപക രക്ഷാകർതൃ സമിതിയുടെ വക പാൽപ്പായസ വിതരണവുമുണ്ടായി.