പാനൂർ:
എസ് എസ് എൽ സി ,പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കടവത്തൂർ പുഞ്ചിരി കലാകായിക വേദിയുടെ ആഭിമുഖ്യത്തിലാണ് ആദരവ് നൽകിയത്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ തങ്കമണി ഉദ്ഘാടനം ചെയ്തു. ഡോ എം പി ഷമീർ അധ്യക്ഷത വഹിച്ചു. ഡോ കെ വി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡൻ്റ് കെ.പി സാജു, സുഭാഷ് എസ്, സി എച്ച് അഖ്ഫൽ എന്നിവർ പ്രസംഗിച്ചു.