ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കല്ലി ക്കണ്ടി എൻ എ എം കോളേജിൽ നടപ്പിലാക്കുന്ന “ഇലവ് ” 56 മധുര മൈതാന ചോലകൾ ” പദ്ധതി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും
പാനൂർ: ദേശിയ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയുടെ ഉൽഘാടനം രാവിലെ 9.30ന് കെ പി മോഹനൻ എം എൽ എ നിർവ്വഹിക്കും.
കോളജ് കമ്മിറ്റി ജനറൽ സിക്രട്ടറി പി പി എ ഹമീദ് അധ്യക്ഷത വഹിക്കും.
ഇതിൻ്റെ ഭാഗമായി
56 തണൽ വൃക്ഷങ്ങൾ കോളേജ്
ഗ്രൗണ്ടിന് നടും.
വിവിധ പരിസ്ഥിതി ദിന സെമിനാറുകളും സംഘടിപ്പിക്കും.
പഞ്ചായത്ത് പ്രസിഡൻ്റുമാരായ നസീമ ചാമാളിയിൽ,
നസീമ കൊട്ടാരത്തിൽ, കെ ലത
പങ്കടുക്കും.
ഡോ പി ദിലീപ്, പ്രിൻസിപ്പാൾ ഡോ ടി മജീഷ് പ്രഭാഷണം നടത്തും.
കോളജ് എൻ സി സി,, എൻ എസ് എസ്, നാച്ചറൽ ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.