Latest News From Kannur

ബാങ്കുകൾ ജനങ്ങളിലേക്ക്…

0

‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ ഭാഗമായി, കണ്ണൂർ ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ബാങ്കുകളും, ഗവ: ഡിപ്പാർട്മെന്റുകളും ചേർന്ന് പൊതുജനങ്ങള്‍ക്കായി ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാം (വായ്പാ സംബർക്ക മേള) സംഘടിപ്പിക്കുന്നു. ജൂണ്‍ 8 -ാം തിയ്യതി സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പൊതുജനങ്ങള്‍ക്ക്
ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ കുറിച്ചും വായ്പകളെ കുറിച്ചും മനസ്സിലാക്കാം.

സമയം : രാവിലെ 9.30 മണി മുതൽ വൈകീട്ട് 5.00 മണി വരെ
സ്ഥലം: നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാള്‍, കാൽ ടെക്സ് ജംഗ്ഷന്‍, കണ്ണൂർ.
തിയ്യതി: 2022 ജൂണ്‍ 8 (ബുധനാഴ്ച).

താഴെ കാണുന്ന വായ്പകളെ കുറിച്ച് ബാങ്കുകള്‍ വിശദീകരിക്കുകയും അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ബിസിനസ് വായ്പ
കാർഷിക വായ്പ
ഭവനവായ്പ
വാഹനവായ്പ
വിദ്യാഭ്യാസ വായ്പ
മുദ്രാ വായ്പ
സ്വാശ്രയ സംഘം വായ്പ
പ്രധാന മന്ത്രി ജൻധന്‍യോജന വായ്പ
റീറ്റെയ്ൽ & കോർപറേറ്റ് വായ്പ

താങ്കൾ ഈ പരിപാടിയില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യൂ.

https://rb.gy/yuofze

ജില്ലയിലെ എല്ലാ ബാങ്കുകളും പങ്കെടുത്തു കൊണ്ടുള്ള ഈ പരിപാടിയിലേക്ക് വായ്പാ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമാക്കാൻ താങ്കളെ ഞങ്ങൾ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതൽ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ : 0497 2768994 (ലീഡ് ബാങ്ക് ഓഫീസ്) കണ്ണൂർ

Leave A Reply

Your email address will not be published.