മാഹി: ഖേലോ ഇന്ത്യാ അണ്ടർ 17 നാഷനൽ യൂത്ത് ഗെയിംസിൽ പോണ്ടിച്ചേരി സംസ്ഥാനത്തിനു വേണ്ടി മൽസരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട മാഹി സി.എച്ച് ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ കുട്ടികൾക്കും പരിശീലകർക്കും സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി അനുമോദനവും യാത്രയയപ്പും നൽകി. ജൂൺ 4 മുതൽ 14 വരെ ഡൽഹിയിലും ഹരിയാനയിലുമായിട്ടാണ് ഗെയിംസ് നടക്കുന്നത്. അക്കാദമി പ്രസിഡന്റ് ജോസ് ബേസിൽ ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. അക്കാദമി ട്രഷറർ അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. അക്കാദമി ചീഫ് കോച്ച് മുഹമ്മദ് സലീം.പി.ആർ, മനോജ് വളവിൽ, പോൾ ഷിബു, ഗിരീഷ്.കെ, ജനീഷ് പാറക്കൽ, എ.കെ.മോഹനൻ മാസ്റ്റർ, ഉമേഷ് ബാബു കോട്ടമ്മൽ, അജേഷ് കോട്ടമ്മൽ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.