മാഹി: മയ്യഴിയുടെ അഭിമാനമായി മാറി ദേശിയ തലത്തിൽ വിവിധ മേഖലകളിൽ അംഗീകാരം നേടിയ യുവപ്രതിഭകൾക്ക് പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ സേനഹാദരവ് നൽകി. നൃത്തകലാ രംഗത്ത് അത്ഭുതങ്ങൾ കാഴ്ചവെച്ച് ഏഷ്യാബുക്ക് ഓഫ് റെക്കോർഡ് ഇന്ത്യബുക്ക് ഓഫ് റെക്കോർഡ് കരസ്ഥാമാക്കിയ 25 ഓളം യുവ പ്രതിഭകളെയും
ജെ.സി.ഡാനിയൽ പുരസ്കാരം നേടിയ ദിവ്യപ്രതീഷ്,ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ എം.ബി.ബി.എസ് ഇന്റേൺർഷിപ്പ് പ്രേഗ്രാമിയായി തിരഞ്ഞെടുത്ത കെ.പി അനുപ്രിയ, നാടൻപാട്ട് ഗായിക ആഘ്നാചിത്രൻ തുടങ്ങിയവരെയും അദ്ധ്യാപക അവാർഡ് ജേതാവ് എ.സി.എച്ച്. അഷറഫ് മാസ്റ്ററെയും ആദരിച്ചു. പ്രിയദർശിനി യുവ കേന്ദ്ര ഹാളിൽ വെച്ച് നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ പി.ഉത്തമരാജ് മാഹി നിർവ്വഹിച്ചു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ഷീബ കലാമണ്ഡലം, കെ.അജിത്ത് കുമാർ, അഷറഫ് എ.സി.എച്ച്, ദിവ്യപ്രതീഷ്, കെ.പി.അനുപ്രിയ, അലി അക്ബർ ഹാഷിം, സന്ദീപ്.കെ.വി. സംസാരിച്ചു. ആടാം പാടാം ഗാന പരിപാടിക്കും തുടക്കം കുറിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post