നാദാപുരത്ത് കച്ചവടക്കാർക്ക് വേണ്ടിയുള്ള ആരോഗ്യ ബോധവത്കരണം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദാലി ഉത്ഘാടനം ചെയ്യുന്നു
നാദാപുരം ഗ്രാമപഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി നാദാപുരത്തിൽ പ്രവർത്തിക്കുന്ന ഭക്ഷ്യവിതരണ നിർമ്മാണ സ്ഥാപനത്തിലെ നടത്തിപ്പുകാർക്ക് പഞ്ചായത്ത് ലൈസൻസ് എടുക്കുന്നത് സംബന്ധിച്ചും, ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചും ,പൊതുവായ ശുചിത്വത്തെ കുറിച്ചും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ,നാദാപുരം ഭക്ഷ്യസുരക്ഷാ ഓഫീസർ ഫെബിന മുഹമ്മദ് അഷ്‌റഫ് എന്നിവർ ക്ലാസെടുത്തു. മെമ്പർമാരായ പി പി ബാലകൃഷ്ണൻ അബ്ബാസ് കണക്കേൽ എന്നിവർ സംബന്ധിച്ചു