Latest News From Kannur

യമുനോത്രി ഹൈവേയുടെ സുരക്ഷാ ഭിത്തി തകർന്നു; 10,000 പേർ കുടുങ്ങിക്കിടക്കുന്നു

0

ഡെറാഡൂൺ: യമുനോത്രി ക്ഷേത്രത്തിലേക്കുള്ള ഹൈവേയുടെ സുരക്ഷാ ഭിത്തി തകർന്നതിനെ തുടർന്ന് പതിനായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. സുരക്ഷാ ഭിത്തി തകർന്നതോടെ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.

10,000 പേർ ഹൈവേയുടെ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റോഡ് വീണ്ടും തുറക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കും എന്നാണ് അധികൃതർ പറയുന്നത്.

ചെറിയ വാഹനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ട്. അതേസമയം വലിയ വാഹനങ്ങളിൽ ദൂരെ നിന്നെത്തിയ പലർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.

Leave A Reply

Your email address will not be published.