Latest News From Kannur

സ്വര്‍ണ വില കുതിക്കുന്നു, മൂന്നു ദിവസത്തിനിടെ 760 രൂപയുടെ വര്‍ധന

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും കൂടിയ പവന്‍ വില 37,640ല്‍ എത്തി. 280 രൂപയാണ് ഇന്നു കൂടിയത്. മൂന്നു ദിവസത്തിനിടെ പവന് ഉയര്‍ന്നത് 760 രൂപ. ഗ്രാം വില 35 രൂപ വര്‍ധിച്ച് 4705 ആയി.

 

ഇന്നലെ പവന് 320 രൂപ കൂടിയിരുന്നു. തൊട്ടു തലേന്ന് 160 രൂപയും വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 36,880 എത്തിയ ശേഷമായിരുന്നു പവന്റെ തിരിച്ചുവരവ്.

Leave A Reply

Your email address will not be published.