Latest News From Kannur

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക് കുതിക്കുന്നു

0

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യൺ (6,76,725 കോടി രൂപ) ഡോളറാണ് അംബാനിയുടെ ആസ്തി.

രാജ്യത്തെ അതിസമ്പന്നരിൽ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയിൽ 2021ൽ മാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത് . ലോക കോടീശ്വരപട്ടികയിൽ നിലവിൽ 12-ാം സ്ഥാനമാണ് അംബാനിക്കുള്ളത്. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, ബെർനാർഡ് ആർനോൾട്, ബിൽ ഗേറ്റ്സ് തുടങ്ങിയവരാണ് പട്ടികയിൽ അംബാനിക്ക് മുന്നിലുള്ള അതിസമ്പന്നർ. അതെസമയം ജിയോ ഫോൺ അടുത്ത സെപ്റ്റംബർ 10ന് പുറത്തിറക്കാനിരിക്കെയാണ് റിലയൻസിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച കുതിച്ചത് .

Leave A Reply

Your email address will not be published.