ഖുർആൻ വചനങ്ങൾ കാർപെറ്റിൽ ഉപയോഗിക്കരുത്
കുവൈത്ത് സിറ്റി: ഖുർആൻ വചനങ്ങൾ രേഖപ്പെടുത്തിയ കാർപെറ്റുകൾ ഉപയോഗിക്കരുതെന്ന് ഫത്വ ബോർഡ്. ഔഖാഫ് മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ പള്ളികളിൽ ഉപയോഗിക്കുന്നതിന് ഖുർആൻ വചനം എഴുതിയ കാർപെറ്റ് വിതരണം ചെയ്ത സാഹചര്യത്തിലാണ് ഫത്വ .
വിശുദ്ധമായ വചനം കാർപെറ്റുകളിൽ അനുവദനീയമല്ല. ആളുകൾ ചവിട്ടുകയും ഇരിക്കുകയും ചെയ്യും. ഖുർആൻ വചനങ്ങളോടുള്ള അനാദരവാണ് അത്. കാലപ്പഴക്കമായാൽ കാർപെറ്റുകൾ കുപ്പത്തൊട്ടിയിൽ നിക്ഷേപിക്കുന്ന സാഹചര്യവുമുണ്ടാകും. അതും അനാദരവായിത്തീരും.
എന്നാൽ കൃത്യമായ ടെൻഡർ നൽകിയാണ് ഔഖാഫ് വിഭാഗം കാർപെറ്റ് വാങ്ങിയത്. അതെ സമയം പാലിക്കേണ്ട സൂക്ഷ്മതയുടെ കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ട്. ടെൻഡർ നടപടിയുൾപ്പെടെ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളുടെ പേരിലും നിയമനടപടിക്ക് ഫത്വ സമിതി നിർദേശം നൽകി.