Latest News From Kannur

മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി; സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0

ഇടുക്കി: പണിക്കൻകുടിയിലെ സിന്ധുവിനെ കൊലപ്പെടുത്തിയത ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായി മർദനമേറ്റിരുന്നുവെന്നും മർദനത്തിൽ സിന്ധുവിന്റെ വാരിയെല്ലുകൾ പൊട്ടിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്നലെയാണ് പണിക്കൻകുടിയിൽ വീടിനകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സിന്ധുവിന് അടുപ്പമുണ്ടായിരുന്ന സമീപവാസി ബിനോയിയുടെ വീട്ടിൽ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുക്കുകയും മൃതദേഹം സിന്ധുവിന്റേതു തന്നെയാണ് തിരിച്ചറിയുകയും ചെയ്തു.

പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണത്തിൽ വലിയ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തി. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന മകന്റെ മൊഴിയുണ്ടായിട്ടും പൊലീസ് ഗൗരവമായെടുത്തില്ല. മൃതദേഹം കണ്ടെത്തിയ അടുക്കളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിരുന്നു. അതും അന്വേഷിച്ചില്ല. ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു. അതിനിടെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതിക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും തെരച്ചിൽ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.