Latest News From Kannur

അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടി ; 21കാരിയും സുഹൃത്തുക്കളും പിടിയിൽ

0

പൂനെ: അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മകൾ പിടിയിൽ. അമ്മയ്ക്ക് പ്രണയബന്ധമുള്ളതായി മകൾക്ക് സംശയം തോന്നിയ സാഹചര്യത്തിൽ വാട്‌സആപ് അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പിൻറെ തുടക്കം.

അമ്മയുടെ 42കാരനായ കാമുകനെ മകൾ വാട്‌സ്ആപിൽനിന്നാണ് കണ്ടെത്തിയത്. തുടർന്ന് ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് 21കാരിയും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തട്ടുന്നതിനായി കൃത്യമായ പ്ലാൻ യുവതിയും സുഹൃത്തുക്കളും ചേർന്ന് തയാറാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാനായിരുന്നു യുവതി ശ്രമിച്ചത്. ബിസിനസുകാരനായ അദ്ദേഹം ആദ്യം 2.6 ലക്ഷം കൈമാറുകയും ചെയ്തു. തുടർന്ന് കൂടുതൽ പണം ആവശ്യപ്പെട്ടതോടെ പുണെ സിറ്റി പോലീസിൽ പരാതിപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച ഒരു ലക്ഷം രൂപ പരാതിക്കാരനിൽനിന്ന് കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ സുഹൃത്തായ യുവാവ് അറസ്റ്റിലായി. പിന്നീട് 21കാരിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.