Latest News From Kannur

ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നരേന്ദ്രമോദി

0

ദില്ലി: ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇൻറലിജൻസാണ് ഈ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിൻ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരാണ് ഈ പട്ടികയിൽ ഉള്ളത്.

സെപ്തംബർ 2ന് പ്രസിദ്ധീകരിച്ച അപ്‌ഡേറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രൂവൽ റേറ്റിംഗ് 70 ശതമാനത്തിലാണ്. മെക്‌സിക്കൻ പ്രസിഡൻറ് ലോപ്പസ് ഓബ്‌റഡാറോയാണ് രണ്ടാം സ്ഥാനത്ത് ഇദ്ദേഹത്തിൻറെ റേറ്റിംഗ് 64 ശതമാനമാണ്. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇദ്ദേഹത്തിൻറെ റേറ്റിംഗ് 48 ശതമാനമാണ്. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗായാണ് ഈ റേറ്റിംഗിൽ ഏറ്റവും അവസാനം അദ്ദേഹത്തിൻറെ റേറ്റിംഗ് 25 ശതമാനമാണ്.

മെയ് മാസത്തോടെ മോദിയുടെ അപ്രൂവൽ റേറ്റിംഗിൽ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും ആഗസ്റ്റ് മാസം കഴിയുമ്‌ബോൾ അത് കൂടിയെന്നാണ് മോണിംഗ് കൺസൾട്ടിൻറെ ഗ്രാഫുകൾ നൽകുന്ന സൂചന. 2,126 സംപിളുകളിൽ നിന്നാണ് ഇത്തരം ഒരു ഡാറ്റ തയ്യാറാക്കിയത് എന്നാണ് കണക്കുകൾ പറയുന്നത്.

Leave A Reply

Your email address will not be published.