Latest News From Kannur

റോഡിലെ കുഴിയിൽ വിത്തുവിതച്ച് പ്രതിക്ഷേധം; നടപടി അധികാരികളുടെ അനാസ്ഥക്കുള്ള മറുപടി

0

കൊച്ചി: റോഡിൻറെ അറ്റകുറ്റപണി നടത്താത്തതിനെതിരെ കൊച്ചി വൈപ്പിനിലിൽ നാട്ടുകാരുടെ വത്യസ്ത പ്രതിക്ഷേധം. തകർന്ന ഗോശ്രീ റോഡിലെ കുഴികളിൽ വിത്തുവിതച്ചാണ് നാട്ടുകാർ പ്രതിഷേധം അറിയിച്ചത്.

വൈപ്പിൻ കരയെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. റോഡിൻറെ അറ്റകുറ്റപണികൾ ഉടൻ തുടങ്ങുമെന്നാണ് ഗോശ്രി ഡവലപ്‌മെൻറ് അതോറിറ്റിയുടെയും കൊച്ചിൻ പോർട് ട്രസ്റ്റിൻറെയും വിശദീകരണം. വല്ലാർപാടം കണ്ടെയ്‌മെൻറ് ടെർമിലിൻറെ സമീപമാണ് കൂടുതലും തകർന്നത്. റോഡിന്റെ അറ്റകുറ്റപണികൾ നടത്താനുള്ള ചുമതല ഗോശ്രീ ഐലൻറ് ഡവലപ്‌മെൻറ് അതോരിറ്റിക്കും കൊച്ചിൻ പോർട്ട് ട്രസ്റ്റിനുമാണ്. ഇവരോടെ പലവട്ടം പരാതി പറഞ്ഞിട്ടും പരിഹാരമില്ലാതെ വന്നതോടെയാണ് നാട്ടുകാർ കുഴിയിൽ വിത്തുവിതച്ച് പ്രതിക്ഷേധിച്ചത്.

Leave A Reply

Your email address will not be published.