Latest News From Kannur

പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ സ്‌കൂളുകളിൽ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല ഇപ്പോഴെന്ന് കോടതി

0

 

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സ്‌കൂളുകളിൽ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല കേരളത്തിൽ ഇപ്പോൾ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിൽ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്നും കോടതി വ്യക്തമാക്കി.

കൊവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്ന് കോടതി വിമർശിച്ചു. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തേക്കുള്ളിൽ മറുപടി നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്.

 

Leave A Reply

Your email address will not be published.