Latest News From Kannur

‘മികച്ച സിനിമ, ഇനിയും ഇത് തുടരുക’; ‘ഹോമി’നെ അഭിനന്ദിച്ച് മോഹൻലാൽ

0

 

റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോമിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹൻലാലിന്റെ വാട്സ്ആപ് സന്ദേശം സമൂഹ മാധ്യമങ്ങൾ വഴി പങ്ക് വച്ചത്.

‘ഹോം കണ്ടതിനു ശേഷം വിളിച്ച് അഭിനന്ദിക്കുവാൻ ശ്രമിച്ചിട്ട് കിട്ടിയില്ല, മികച്ച സിനിമ. ഇനിയും ഇത് തുടരുക’, എന്നാണ് മോഹൻലാൽ കുറിച്ചത്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ‘ഹോമി’നെ അഭിനന്ദിച്ച് തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരുഗദോസ് അടക്കമുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. മഹാമാരിക്കാലത്ത് താൻ കണ്ട ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നാണ് ഹോം എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്.

Leave A Reply

Your email address will not be published.