Latest News From Kannur

സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ച് ദിവസമാക്കാൻ ശമ്പള കമ്മീഷൻ ശുപാർശ; എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും നിർദ്ദേശം

0

 

 

സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ചു ദിവസമാക്കാൻ ശമ്പള കമ്മീഷൻ ശുപാർശ. വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താനും പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കണം.

വർഷത്തിലെ അവധി ദിനങ്ങൾ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കേണ്ടതുള്ളൂ. ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും ശുപാർശയിൽ ഉണ്ട്.

എയ്ഡഡ് സ്‌കൂൾ നിയമനത്തിൽ റിക്രൂട്മെന്റ് ബോർഡ് ഉണ്ടാക്കണം. മാനേജ്മെന്റുകൾക്കുള്ള പൂർണ്ണ അധികാരം മാറ്റണം. ബോർഡിൽ മാനേജ്മെന്റ് പ്രതിനിധിയും ആവാം എന്നും ശുപാർശയിൽ പറയുന്നു. റിക്രൂട്മെന്റ് ബോർഡ് നിലവിൽ വരും വരെ നിയമനം നിരീക്ഷിക്കാൻ ഓംബുഡ്സ്മാനെ വെക്കണമെന്നും മോഹൻദാസ് കമ്മീഷന്റെ അന്തിമറിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

പബ്ലിക് സർവീസ് കമ്മീഷന്റെ നിലവാരം ഉർത്തണം. പി എസ് സി അംഗങ്ങളുടെ നിയമനത്തിന് ഒരു ഗൈഡ് ലൈൻ വേണമെന്നും കമ്മീഷൻ ശുപാർശയിൽ പറയുന്നു. അന്തിമ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് നൽകി. ശുപാർശകളിൽ സർക്കാരാണ് അന്തിമ തീരുമാനം എടുക്കുക.
അതേസമയം, പെൻഷൻ പ്രായം 56ൽ നിന്ന് 57 ആക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എസ് സി , എസ്ടി , ഒ ബി സി സംവരണത്തിൽ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും ശുപാർശയുണ്ട്.

 

Leave A Reply

Your email address will not be published.