പുതുച്ചേരി സംസ്ഥാനത്ത്* *കഴിഞ്ഞ19 വർഷങ്ങളായി നടക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തണം -അഡ്വ.ടി. അശോക് കുമാർ
പുതുച്ചേരി സംസ്ഥാനത്ത്*
*കഴിഞ്ഞ19 വർഷങ്ങളായി നടക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ നിയമിക്കണമെന്നും. ഇത് സംബന്ധിച്ച് ചെന്നൈ ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും പൊതു താൽപ്പര്യ ഹരജിയിൽ കേസ് നടത്തിയ അഡ്വ.ടി. അശോക് കുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ട
സ്വാതന്ത്ര്യത്തിന് ശേഷം മൂന്ന് തെരഞ്ഞെടുപ്പുകൾ മാത്രമേ പുതുച്ചേരിയിൽ നടന്നിട്ടുള്ളൂ. അതു തന്നെ താൻ മദ്രസ്സ് ഹൈ കോടതിയിൽ നൽകിയ ഹരജിയെത്തുടർന്നാണ് 38വർഷത്തിന് ശേഷം ഏറ്റവുമൊടുവിൽ നടത്തിയത്.
മണ്ഡലപുനർ നിർണ്ണയം നടത്തി ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ 2018 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുനു. 2021 ൽ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറായെങ്കിലും, ഭരണകക്ഷിഅംഗങ്ങൾ ഒന്നടങ്കം തെരഞ്ഞെടുപ്പ് നടത്താൻ പാടില്ലെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. പുതുച്ചേരിയിൽ ഇപ്പോൾ ഇലക്ഷൻ കമ്മീഷണർ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇത് സംബന്ധിച്ച് ചെന്നൈ ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഇലക്ഷൻ നടത്തിക്കിട്ടാൻ ഒൻപത് കേസ്സുകളിൽ കോടതിയെ ഇതിനകം സമീപിച്ചിട്ടുണ്ടെന്ന് അഡ്വ. ടി. അശോക് കുമാർ പറഞ്ഞു. ഇലക്ഷൻ നടത്താതിരിക്കാൻ വേണ്ടി മാത്രം സർക്കാരും ഇലക്ഷൻ കമ്മിഷന്നും എം എൽ എ മാരും വക്കീൽ ഫീസിനത്തിൽ മാത്രം രണ്ട് കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.സി.പി.എം. ഒഴികെയുള്ള പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി..
ആറുമാസത്തിനുള്ളിൽ കോടതി ഇടപെടലിലൂടെ ഇലക്ഷൻ നടത്തിക്കാൻ സാധിക്കുമെന്ന് അശോക് കുമാർ പറഞ്ഞു
വി.ജനാർദ്ദനൻ ,കെ.പി. നൗഷാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.