Latest News From Kannur

സിവിൽ സപ്ലൈസ് & കൺസ്യൂമർ വകുപ്പ്, മയ്യഴി അറിയിപ്പ്

0

പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്ക് ജൂലൈ 2025 മാസത്തേക്ക് അനുവദിച്ച പ്രതിമാസ സൗജന്യ റേഷൻ അരി ചുവപ്പ് കാർഡിന് 20 കിലോ, മഞ്ഞ കാർഡിന് – 10 കിലോ വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) മയ്യഴിയിലെ താഴെപ്പറയുന്ന പുതിയതായി പുന:ക്രമികരിച്ച റേഷൻ കടകളിൽ നിന്നും 12.12.2025 മുതൽ 20.12.2025 വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും വിതരണം ചെയ്യുന്നതാണ്.

 

( 2025 ജൂലൈ ഒന്നാം തിയ്യതി മുതൽ വിതരണം ചെയ്‌ത പുതിയ റേഷൻ കാർഡുടമകൾ ജൂലൈ മാസത്തെ സൗജന്യ അരിക്ക് അർഹരായിരിക്കുന്നതല്ല. )

 

പുന:ക്രമീകരിച്ച പുതിയ റേഷൻ കടയുടെ നമ്പർ

 

നിലവിലുള്ള കടയുടെ നമ്പർ

 

1 : 01, 02 & 04

 

2 : 03, 05 & 16

 

3 : 06 & 15

 

4 : 10

 

6 : 08 & 17

 

7 : 09, 11 & 12

 

8 : 13 & 14

 

പുന:ക്രമീകരിച്ച പുതിയ റേഷൻ കടയുടെ വിലാസം

 

THE MAHE CONSUMER CO-OP STORES LTD, MAHE റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി

 

THE MAHE CONSUMER CO-OP STORES LTD, MAHE ജുമാ മസ്‌ജിദിന് സമീപം, മഞ്ചക്കൽ, മാഹി

 

MSMSIT & CCS, MAHE ഉസ്മ‌ാൻ റോഡ്, (സതീഷ് ബേക്കറിക്ക് സമീപം), ചാലക്കര, മാഹി

 

MSMSIT & CCS, MAHE ഗവ: L P സ്ക്കൂളിന് സമീപം, ചെമ്പ്ര, മാഹി

 

THE MAHE CONSUMER CO-OP STORES LTD, MAHE സുബ്രമണ്യൻ കോവിലിന് സമീപം, ഈസ്റ്റ് പള്ളൂർ, മാഹി

 

THE MAHE CONSUMER CO-OP STORES LTD, MAHE

 

കൊയ്യോട്ടുതെരു. (പ്രണാം ഹോട്ടലിന് സമീപം), പള്ളൂർ, മാഹി

 

MSMSIT & CCS, MAHE നന്മ സൂപ്പർ മാർക്കറ്റിന് എതിർവശം പന്തക്കൽ, മാഹി

 

പുതിയതായി പുന:ക്രമീകരിച്ച നെല്ല്യാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള FPS-5 (നിലവിലുള്ള പഴയ റേഷൻ കട നമ്പർ 7 & 18) റേഷൻ കടയിലെ അരി വിതരണം പുതുച്ചേരിയിൽ നിന്നും സ്റ്റോക്ക് വരുന്നമുറയ്ക്ക് ആരംഭിക്കുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു.

 

വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

റേഷൻ കട നമ്പർ 1, 2, 6 & 7. – 7306899601 റേഷൻ കട നമ്പർ 3,4,5 & 8 – 9496602025

മയ്യഴി 10.12.2025

 

സിവിൽ സപ്ലൈസ് വകുപ്പ്, മയ്യഴി

Leave A Reply

Your email address will not be published.