പാനൂർ:
ഭാര്യയും ഭർത്താവും മത്സര രംഗത്ത്.ബിജെപി കണ്ണൂർ സൗത്ത് ജില്ല സെക്രട്ടറി ജിജേഷ് മേനാറത്ത് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു.ഭാര്യ കെപി സൗമ്യ പന്ന്യന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. സൗമ്യ ബിജെപി മുൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ആയിരുന്നു.രണ്ടുപേരും ഇടതുമുന്നണിയുടെ വികസന വിരുദ്ധനയങ്ങളും നരേന്ദ്രമോദി സർക്കാറിന്റെ ഭരണ നേട്ടങ്ങളുമാണ് ഊന്നി പറയുന്നത്.പ്രചരണ രംഗത്ത് ഇരുവരും ഏറെ മുന്നേറി കഴിഞ്ഞു.45 കാരനായ ജിജേഷ് ഡ്രൈവറായി ജോലി ചെയ്യുന്നു.
38 കാരിയും ബിരുദധാരിയുമാണ് കെ പി സൗമ്യ .
വാർഡുകളിൽ കുടുംബയോഗങ്ങൾ നടന്നു വരുന്നു. 6 കോട്ടക്കുന്ന് വാർഡിൽ സി എച്ച് ഖാദർ (എൽഡിഎഫ് ) , വി.പി.മോഹനൻ ( യുഡിഎഫ്)എന്നിവരാണ് എതിർ സ്ഥാനാർത്ഥികൾ. 1308 വോട്ടർമാരുണ്ട് വാർഡിൽ .
7ാം വാർഡ് വടക്കേ പന്ന്യന്നൂരിൽ കെ. ശശീന്ദ്രൻ (എൽഡിഎഫ് ) ആണ് എതിരാളി.യുഡിഎഫിന് സ്ഥാനാർത്ഥിയില്ല. 1278 വോട്ടർമാരുണ്ട്.