അഴിയൂർ പഞ്ചായത്ത് 4-ാം വാർഡിലെ
മണ്ടോള പ്രദേശത്ത് സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ ദിവസം രാത്രി
ബിജെപി സ്ഥാനാർഥി മഹിജ തോട്ടത്തിൽ ന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബാനറുകളും പോസ്റ്ററുകളും വ്യാപകമായി ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചതായി പരാതി.
സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പോലീസിൽ പരാതി നൽകി.
വാർഡിൽ പ്രചാരണ രംഗത്ത് മുന്നിട്ടുനിൽക്കുന്ന ബിജെപിയുടെ വിജയ സാധ്യത മനസ്സിലാക്കി വിളറി പൂണ്ട എതിരാളികളാണ് പോസ്റ്റർ നശിപ്പിക്കുന്നതെന്ന് ഭാരതീയ ജനതപാർട്ടി പാർട്ടി നാലാം വാർഡ് കമ്മറ്റി ആരോപിച്ചു…