പാനൂർ :
പാനൂരിൻ്റെ വികസനത്തിന് യു ഡി എഫ് തുടരണം എന്ന സന്ദേശമുണർത്തിക്കൊണ്ട് വികസനത്തുടർച്ചക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.
പാനൂർ നഗരസഭ
യു. ഡി. എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു കൊണ്ട് വികസനത്തുടർച്ചയുണ്ടാവാൻ യു ഡി എഫ് തുടരണമെന്ന് നേതാക്കൾ പറഞ്ഞു.
നേതാക്കളായ പി.പി.എ സലാം ,വി സുരേന്ദ്രൻ മാസ്റ്റർ, പി.കെ. ഷാഹുൽ ഹമീദ്, കെ.പി. ഹാഷിം, കെ. രമേശൻ, വി. നാസർ മാസ്റ്റർ, എൻ.എ മുഹമ്മദ് റഫീഖ്, ടി.ടി. രാജൻ മാസ്റ്റർ, സന്തോഷ് കണ്ണംവെള്ളി, ടി.കെ ഹനീഫ,പി.കെ മുസ്തഫ, എം.സി അൻവർ ,എം.പി കെ അയൂബ് , ആവോലം ബഷീർ, നൗഷാദ് അണിയാരം എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്