പാനൂർ :
ഒരു വീട്ടിൽ നിന്നും രണ്ടു സ്ഥാനാർഥികൾ കന്നിയങ്കത്തിനായി ഇറങ്ങുന്നു. സഹോദരങ്ങളുടെ ഭാര്യമാരാണ് പാനൂർ നഗരസഭയിൽ എൽഡിഎഫിന് വേണ്ടി രണ്ടു വാർഡുകളിൽ നിന്നും മത്സരിക്കുന്നത്. മേക്കുന്ന് കണ്ടോത്ത് ക്ഷേത്രത്തിന് സമീപം പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ സുബിനേഷിൻ്റെ ഭാര്യ അഖില കെ കെ മുപ്പത്തിരണ്ടാം വാർഡ് അരയാക്കൂലിൽ നിന്നും, കെ കെ ശൈലജയുടെ പേഴ്സണൽ സ്റ്റാഫംഗം ഷിബിനിൻ്റെ ഭാര്യ അക്ഷയ വിപി മുപ്പത്തി ഒന്നാം വാർഡ് നൂഞ്ഞിവയലിൽ നിന്നുമാണ് ജനവിധി തേടുന്നത്. പിണറായി അണ്ടല്ലൂരിൽ ഗോപാലൻ്റെയും, ഓമനയുടെയും മകളായ അഖില സിപിഐ എം കണ്ടോത്ത് ബ്രാഞ്ചംഗവും, ഡിവൈഎഫ്ഐ, മഹിള അസോസിയേഷൻ പ്രവർത്തകയുമാണ്. ഭർത്താവ് സുബിനേഷ് കണ്ടോത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്. മക്കൾ. ആദിശങ്കർ, അമയശങ്കർ.
കക്കട്ട് അരൂർ ഹരിത വയലിൽ വിജയൻ്റെയും,പ്രസീതയുടെയും മകളായ അക്ഷയ സിപിഐ എം കണ്ടോത്ത്ബ്രാഞ്ചംഗവും,ഡിവൈഎഫ്ഐ ഒലിപ്പിൽ യൂണിറ്റ് പ്രസിഡൻ്റും,മഹിള അസോസിയേഷൻ ഒലിപ്പിൽ യൂണിറ്റ് വൈസ് പ്രസിഡൻ്റുമാണ്. ഭർത്താവ് ഷിബിൻ സിപിഐ എം കണ്ടോത്തുമുക്ക് ബ്രാഞ്ചംഗം കൂടിയാണ്. മക്കൾ: അഭിമന്യൂ,അറിൻ സരോ.