Latest News From Kannur

മാഹി ആന വാതുക്കൽ വേണുഗോപാലാലയത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് രഥഘോഷയാത്ര നടന്നു

0

മാഹി : മാഹി ആനവാതുക്കൽ വേണുഗോപാലാലയത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് രഥഘോഷയാത്ര ക്ഷേത്രം മേൽശാന്തി വേണു ശാന്തിയുടെ കർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ഐ.കെ.കുമാരൻ മാസ്റ്റർ റോഡ് വഴി, മണ്ടോള, ചൂടിക്കോട്ട, മാഹി കൊടുങ്ങലൂർ ദേവീക്ഷേത്രം വഴി, ശ്രീകൃഷ്‌ണ ക്ഷേത്രത്തിൻ്റെ മുൻവശത്തുകൂടി , മാഹി ഗവൺമെൻ്റ് ആശുപത്രിക്കു മുൻവശത്തു കൂടി, മുനിസിപ്പൽ ഓഫീസിൻ്റെ മുൻവശത്തോടു കൂടി, മൈതാനം റോഡ്, താഴങ്ങാടി, ടാഗോർ പാർക്ക്, മാഹി പോലീസ് സ്റ്റേഷന് മുൻവശത്തുകൂടി, പഴയ പോസ്റ്റാഫീസ് റോഡിലൂടെ, ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തുനിന്ന്, മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിനു മുന്നിലൂടെ, ഓടത്തിനകം റോഡ് വഴി , സെമിത്തേരി റോഡ്, മെയിൻ റോഡ്, ഐ കെ കുമാരൻ മാസ്റ്റർ റോഡിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

രണ്ടിനു രാവിലെ 6.30 നു ക്ഷേത്ര കുളത്തിൽ അഷ്ട മംഗല്യ കാഴ്ചയോടെ ആറാട്ട് ഉത്സവം.

തുടർന്ന് ഉത്സവം കൊടിയിറങ്ങും

Leave A Reply

Your email address will not be published.