തലശ്ശേരി : ഒരേ സർവ്വീസ് സംഘടനയിലെ അഞ്ച് പേർ അഞ്ചിടത്ത് സ്ഥാനാർഥികൾ.
ഇടതും വലതും സ്വതന്ത്രരുമുണ്ടിവരിൽ .
എല്ലാവരും കണ്ണൂർ ജില്ലക്കാർ .
എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേൻ പ്രവർത്തകരായ എൻ. സി. ടി. ഗോപീകൃഷ്ണൻ, കെ .വി. ജതീന്ദ്രൻ, കലിക്കോടൻ രാജേഷ്, രാജു ജോസഫ്, സുരേഷ് കുമാർ കല്ലുമ്മൽ എന്നിവരാണിവർ.
എൽ ഡി എഫിൽ ഒരാളും യു ഡി എഫിൽ മൂന്നും സ്വതന്ത്രനായി ഒരാളുമാണ് മത്സര രംഗത്ത്.
സംഘടനയുടെ സംസ്ഥാന ട്രഷറർ എൻ.സി.ടി. ഗോപീകൃഷ്ണൻ
പാനൂർ നഗരസഭയിലെ 28 ആം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നു. മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. വി. ജതീന്ദ്രൻ തലശ്ശേരി മണ്ണയാട് മൂന്നാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയാണ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് കലിക്കോടൻ രാജേഷ് നടുവിൽ ഗ്രാമ പഞ്ചായത്ത് 13 വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മൽസരരംഗത്തുള്ളത്. തലശ്ശേരി വിദ്യാഭ്യാസ ജില്ലാപ്രസിഡൻ്റ് രാജു ജോസഫ് പേരാവൂർ 10 വാർഡ് യു ഡി എഫ് സ്ഥാനാർത്ഥിയാണ് .
ജില്ലാ പ്രവർത്തക സമിതി അംഗം സുരേഷ് കുമാർ കല്ലുമ്മൽ പാട്യം പഞ്ചായത്ത് 13 വാർഡിലും മൽസരിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്ത പാർട്ടി സ്ഥാനാർത്ഥികളായ ഇവരെല്ലാം സംഘടനയിൽ സജീവമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നവരാണ്.