രാമവിലാസത്തിലെ എൻ സി സി യൂണിറ്റും ചൊക്ലി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ലോക എയ്ഡ്സ് ദിനം ആചരിച്ചു
ചൊക്ലി: 6 കേരള ബറ്റാലിയൻ എൻ സി സി യുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾ ലോക എയ്ഡ്സ് ദിനത്തിൽ റാലി നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഷിന്റു സി കെ നിർവഹിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ സ്മിത അധ്യക്ഷയായ ചടങ്ങിൽ എൻ സി സി ഓഫീസർ ശ്രീ ടി പി രാവിദ്ദ് , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉദയ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാഘവൻ കെ ടി കെ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷീജ കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. റാലിയിൽ അൻപതോളം കേഡറ്റുകൾ പങ്കെടുത്തു. സ്കൂളിൽ നിന്നാരംഭിച്ച റാലി കാഞ്ഞിരത്തിൻ കീഴിൽ ടൗണിൽ പോയി സ്കൂളിൽ സമാപിച്ചു. റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൻ സ്മിത നിർവഹിച്ചു.