Latest News From Kannur

ആർട്ട് എക്സിബിഷൻ നവംബർ 22 ന് ന്യൂമാഹിയിൽ

0

ന്യൂമാഹി : ചിത്രകാരിയും ബഹുഭാഷാകവിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഇമ്മാനുവൽ മെറ്റിൽസ് ന്റെThe Spring Within Never Ends” എന്ന ആർട്ട് എക്സിബിഷൻ നവംബർ 22 മുതൽ 27 വരെ ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടക്കും.
22 ന് ഉച്ചയ്ക്ക് 3 മണിക്ക് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ പ്രിയനന്ദനൻ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി മുഖ്യാതിഥിയായിരിക്കു0.
സയ്ത്‌തുൺ എം. കെ, പ്രശാന്ത് ഒളവിലം, ഡോ: രാം പ്രസാദ് എന്നിവർ സംബന്ധിക്കും. പ്രദർശനം പോസിറ്റിവിറ്റി, പുനർനിർമിക്കപ്പെടുന്ന എസ്തറ്റിക് ധാരണകൾ, സ്ത്രീകളുടെ സ്വയചികിത്സാ യാത്ര എന്നിവയെ ആധാരമാക്കി സൃഷ്ടിക്കപ്പെട്ട കൃതികളാണ് അവതരിപ്പിക്കുന്നതെന്നവാർത്താ സമ്മേളനത്തിൽ ചിത്രകാരി
ഇമ്മാനുവൽ മെറ്റിൽസ് അറിയിച്ചു. സനൽ. സി.പി, പ്രശാന്ത് ഒളവിലം എന്നിവർ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.