പാനൂർ :
നടപ്പാതയിലെ തകർന്ന സ്ലാവിനുള്ളിലൂടെ ഓവുചാലിലെക്ക് തെന്നി വീണു യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്. പാനൂർ ടൗൺ ബസ്റ്റാൻ്റ് റോഡിൽ മർക്കറ്റിന് സമീപം വെച്ചു ചൊവ്വ വൈകിട്ട് മൂന്നരയോടെയാണ് അപകടം. തെക്കെ പാനൂർ ബെയ്സിൽപീടികയിൽ മുല്ലേൻ്റവിടെ ഉഷ (60) യാണ് അപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ തലക്കും, കൈക്കും സാരമായ പരിക്കുപറ്റിയ ഉഷയെ പാനൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കി പണിയനായി മത്സ്യ മാർക്കറ്റ് ഉൾപ്പെടെയുള്ള പാനൂർ നഗരസഭ ഷോപ്പിംങ് കോംപ്ലക്സ് പൊളിച്ചുമാറ്റുന്നതിനിടയിൽ കോൺക്രീറ്റ് വീണാണ് ഓവുചാലിൻ്റെ സ്ലാബ് തകർന്നത്. നിരവധി തവണ സ്ലാബ് മാറ്റി സ്ഥാപിക്കാൻ വ്യാപാരികളടക്കമുള്ളവർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നഗരസഭ ഭരണ സമിതി കണ്ടില്ലെന്ന് നടിക്കുകയാണ്. ടൗണിൻ്റെ മിക്ക ഭാഗങ്ങളിലെയും നടപ്പാതയിലെ സ്ലാബുകൾ തകർന്ന നിലയിലാണ്. വിദ്യാർഥികൾ ഉൾപ്പെടെ തെന്നി വീഴുന്ന കാഴ്ചയും നിത്യസംഭവമാണ്.