കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാനം. വാര്‍ഡില്‍ ജയസാധ്യതയുള്ള ആളുകളെ നിര്‍ത്തി മത്സരിപ്പിക്കാനായി യോഗ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായി നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങളില്‍ മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തത്തോടെ മെംബര്‍മാരുടെ ശമ്പളം എത്രയാണ്?, പഞ്ചായത്ത് പ്രസിഡന്റ് ആയാല്‍ എന്തുകിട്ടും? തുടങ്ങിയ ചോദ്യങ്ങള്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. യഥാര്‍ഥത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ ജനപിന്തുണയിലൂടെ അധികാരത്തിലെത്തിയാലും ഇവര്‍ക്കു ലഭിക്കുന്നത് വളരെ വലിയ പ്രതിഫലമൊന്നും അല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ശമ്പളത്തിനു പകരം ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലത്തെ വിശേഷിപ്പിക്കുന്നത്. 2016ലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. പ്രതിമാസ ഓണറേറിയത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയുമാണ് ബത്ത.പ്രതിമാസം പരമാവധി 1250 രൂപ ഈയിനത്തില്‍ കൈപ്പറ്റാം. തദ്ദേശസ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍ മെംബര്‍മാരുടെ ഓണറേറിയം ചുവടെ:
ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: 15,800
വൈസ് പ്രസിഡന്റ്: 13,200
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400
ജില്ലാ പഞ്ചായത്ത് അംഗം: 8,800
കോര്‍പ്പറേഷന്‍
കോര്‍പ്പറേഷന്‍ മേയര്‍: 15,800 രൂപ
ഡെപ്യൂട്ടി മേയര്‍ക്ക്: 13,200 രൂപ
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400 രൂപ
കൗണ്‍സിലര്‍: 8,200 രൂപ