എയ്ഡഡ് സ്കൂൾ അനധ്യാപക ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം : എയ്ഡഡ് സ്കൂൾ ജീവനക്കാരോടുള്ള സർക്കാരിൻറെ നീതി നിഷേധത്തിനെതിരെയും കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെയും എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (ASMSA) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും മുൻ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
എയ്ഡഡ് സ്കൂൾ അനധ്യാപക ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയനം’ സംബന്ധിച്ച് അനധ്യാപകരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അമിത ജോലിഭാരം അടിച്ചേൽപ്പിക്കാതെ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി അനധ്യാപക തസ്തികകൾ അനുവദിക്കുന്നതിന് സർക്കാർ തീരുമാനമെടുക്കണം. അനധ്യാപക ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന ഗ്രേഡ് സ്കെയിൽ വിഷയത്തിൽ സാങ്കേതികത്വം പറയാതെ പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടണമെന്നും പങ്കാളിത്ത പെൻഷൻ പിൻവലിക്കാതെ നടത്തുന്ന ഒളിച്ചുകളി സർക്കാർ അവസാനിപ്പിക്കണം’
ഭിന്നശേഷിയുടെ പേര് പറഞ്ഞ് തസ്തികകൾക്ക് അംഗീകാരം നൽകാതെ മുന്നോട്ടുപോകുന്നത് പൊതുവിദ്യാലയങ്ങളോടുള്ള അവഗണനയായിട്ട് വേണം കണക്കാക്കാൻ. കൂടാതെ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ നടപ്പിലാക്കിയ മെഡിസപ്പ് പദ്ധതി ജീവനക്കാർക്ക് ദുരിതമാണ് സമ്മാനിക്കുന്നത് . ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതും ജീവനക്കാർക്ക് കുടിശ്ശികയായ ഡി എ സമയബന്ധിതമായി നൽകുന്നതിന് ഇടപെടാത്തതും കേരളത്തിലെ സർക്കാർ ജീവനക്കാരോടുള്ള വെല്ലുവിളിയായി വേണം കരുതാൻ എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. എംഎൽഎമാരായ ശ്രീ. എ. വിൻസൻറ് , ശ്രീ. സജീവ് ജോസഫ്, ശ്രീ. ഐ.സി. ബാലകൃഷ്ണൻ, ശ്രീ. N A നെല്ലിക്കുന്ന്, മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി ഡോ: മണി കൊല്ലം എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് വി. പി. മുന്നാസ് അധ്യക്ഷനായ ധർണയിൽ ജനറൽ സെക്രട്ടറി പ്രശോഭ് കൃഷ്ണൻ ജി. പി. , ഓർഗനൈസിംഗ് സെക്രട്ടറി പൊന്നുമണി സംസ്ഥാന ട്രഷറർ ഗോപീകൃഷ്ണൻ സംസ്ഥാന നേതാക്കളായ ഹരികുമാർ ഡി, രാജേഷ് കുമാർ, ജതീന്ദ്രൻ കുന്നോത്ത്, ഷിബു വി. ആർ., മനോജ് ജോസ്, മധു പ്രിയ, വഹാബ് കുന്നിക്കോട്, രാജേഷ് കലിക്കോടൻ, റഹിം വി.കെ, അബ്ദുൾ ബഷീർ, ‘ശശിധരൻ കാനത്തിൽ, നിതിൻ എന്നിവർ സംസാരിച്ചു.