തലശ്ശേരി : മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട
നിർമാണ പ്രവൃത്തി ഉദ്ഘാടനം കെ. സുധാകരൻ എംപി നിർവഹിച്ചു. ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷവും ചാരിറ്റി പ്രവർത്തനവും ഷാഫി
പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇൻ ചാർജ് കണ്ടോത്ത് ഗോപി അധ്യക്ഷനായി.
നഗരസഭാ വൈസ് ചെയർമാൻ എം. വി. ജയരാജൻ ബ്രോഷർ പ്രകാശിപ്പിച്ചു. ലോഗോപ്രകാശനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് രഞ്ജിത്ത് രാമകൃഷ്ണൻ, ഡോ. നദീം അബൂട്ടി, ദീപു മാവിലായി, ഡോ. പി. വി. രഞ്ജിത്ത്, സി. ജി. അരുൺ, സുശീൽ ചന്ദ്രോത്ത്, മിഥുൻ മാറോളി, എ. വി. ശൈലജ, നിടൂർ മുഹമ്മദ്, മനോജ് അണിയാരത്ത്, സി. കെ. ദിലീപ് കുമാർ, മീറ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. പി. സാജു സ്വാഗതവും കെ. ഷുഹൈബ് നന്ദിയും പറഞ്ഞു.