വടകര : സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷകനുള്ളഅവാര്‍ഡ് (കോഴിക്കോട് ജില്ല) കണ്ണമ്പ്രത്ത് പത്മനാഭന്. 25000 രൂപയും പ്രശസ്തിപത്രവും മെമൊന്റോയും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 15 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ സമ്മാനിക്കും. വിവിധ ജില്ലകളിലെ മികച്ച കര്‍ഷകര്‍ക്കായി കേന്ദ്ര ബാങ്കാണ് ‘മികച്ച കര്‍ഷകന്‍ 2024’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് മികച്ച ജൈവകര്‍ഷന്‍കൂടിയായ വടകര ഏറാമല വില്ലേജിലെ കണ്ണമ്പ്രത്ത് പത്മനാഭനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. കേരള ജൈവകര്‍ഷക സമിതി സംസ്ഥാനകമ്മിറ്റി അംഗമാണ് പത്മനാഭന്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.