Latest News From Kannur

എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും ഒക്ടോബർ ആറ് തിങ്കളാഴ്ച

0

തലശ്ശേരി: എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി, ഡി എ കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക, ശമ്പള പരിഷ്കരണം,ആശ്രിത നിയമനം തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ ആറിന് സെക്രട്ടേറിയറ്റ് മാർച്ചിന്റെയും ധർണ്ണയുടെയും ഭാഗമായി തലശ്ശേരി ബി എം പി സ്ക്കൂളിൽ ചേർന്ന കണ്ണൂർ റവന്യൂ ജില്ലാ കമ്മിറ്റി യോഗം അസോസിയേഷൻ സംസ്ഥാന ട്രഷറർ എൻ സി ടി ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സെക്രട്ടറി ദേവീദാസ് അധ്യക്ഷത വഹിച്ചു അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ ജിതേന്ദ്രൻ കുന്നോത്ത്,എ രജേഷ് കുമാർ ,വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ എകെ ഷിജു, കെ വി മനോജ്, പി സന്തോഷ് കുമാർ ,കെ ജഗദീഷ്, കെവി ഷാജി, അബ്ദുൾ ഫസൽ, ടി പി ഇസ്മയിൽ , ജയേഷ് വി ശിവപുരം, സുജിത്ത് സി പെരിങ്ങാടി , സന്തോഷ് വി കരിയാട്, ടി എം സുനീഷ് എന്നിവർ സംസാരിച്ചു സെക്രട്ടറിയേറ്റ് മാർച്ചിൽ കണ്ണൂർ ജില്ലയിൽ നിന്ന് 100പേരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.

Leave A Reply

Your email address will not be published.