മാഹി : ആധുനിക സാങ്കേതിക വിദ്യകൾ പ്രചുരപ്രചാരം നേടുന്ന ഈ കാലത്ത് നമ്മുടെ അധ്യാപകർ ആർട്ട് ഫിഷ്യൽ
ഇൻ്റലിജെൻ്റ്സിലടക്കമുള്ള മേഖലകളിൽ പരിശീലനം നേടേണ്ടതുണ്ടെന്ന് സി.പി. ഹരീന്ദ്രൻ പറഞ്ഞു.
മാഹി ഗവ.സ്കൂൾ ടീച്ചേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷൻ പ്രസിഡന്റ് പി. യതീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അജിത് പ്രസാദ് വാർഷിക റിപ്പോർട്ടും
ട്രഷറർ പി. കെ. സതീഷ് കുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
എഫ് എസ് എ പ്രസിഡന്റ് കെ. സത്യനാഥ് ആശംസ നേർന്നു.
ശരൺ മോഹൻ, എം. വി. സിനത് എന്നി അധ്യാപകർ ചർച്ചയിൽ പങ്കെടുത്തു.
മുൻ പ്രസിഡന്റ് പി. ശശികുമാർ പാനൽ അവതരിപ്പിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പി. യതീന്ദ്രൻ, ജനറൽ സെക്രട്ടറി സാജിത ഭാസ്കർ, ട്രഷറർ എം. വിദ്യ, വൈസ് പ്രസിഡന്റ് കെ. കെ. സ്നേഹ പ്രഭ, എ. അജിത് പ്രസാദ്, ജവഹർ, ജോയിന്റ് സെക്രട്ടറി നിഷിത കുമാരി, കെ. വി. മുരളീധരൻ, കെ. പി. സുജീന്ദ്രൻ.
ജോയിന്റ് സെക്രട്ടറി കെ. വി. മുരളീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. കെ. സ്നേഹപ്രഭ നന്ദിയും പറഞ്ഞു.