Latest News From Kannur

രാഹുൽ മാങ്കൂട്ടത്തിൽ രാജി വച്ചു:

0

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയാണ് രാജിവച്ചത്. രാജി ആരും ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങളെല്ലാം രാഹുൽ നിഷേധിച്ചു.

എംഎല്‍എ‍യും യൂത്ത് കോണ്‍ഗ്രസ് അധ‍്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ സഹ പ്രവർത്തകയ്ക്ക് അയച്ച ചാറ്റുകള്‍ പുറത്തായി. രാഹുലിനെതിരേ ആരോപണങ്ങള്‍ ഉയർന്നതിനു പിന്നാലെയാണ് ചാറ്റുകള്‍ പുറത്തു വന്നിരിക്കുന്നത്. പാർട്ടിയില്‍ രാഹുല്‍ തനിക്ക് കുഞ്ഞനുജനെ പോലെയാണെന്നും, രാഷ്ട്രീയത്തില്‍ സഹോദരനാണെന്നുമാണ് യുവതി ചാറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ”എത്ര ദിവസമായി നമ്ബർ ചോദിക്കുന്നു. സുന്ദരിമാരെല്ലാം ഇങ്ങനെയാ. സൗന്ദര‍്യമുള്ളതിന്‍റെ ജാഡയാണോ…” എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ മറുപടി. 2020ല്‍ സഹപ്രവർത്തകയ്ക്ക് അയച്ച ചാറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്.

അതേസമയം ആരോപണങ്ങള്‍ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ‍്യക്ഷ സ്ഥാനത്തു നിന്നു രാഹുലിനെ മാറ്റിയേക്കുമെന്നാണ് വിവരം. അധ‍്യക്ഷ സ്ഥാനം രാജി വയ്ക്കാൻ ഹൈക്കമാൻഡ് നിർദേശം നല്‍കിയിരുന്നു. അതേ സമയം, എംഎല്‍എ സ്ഥാനത്ത് തുടരാനാണ് സാധ്യത. എന്നാല്‍, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നിഷേധിച്ചേക്കുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.