മാഹി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81ാം ജന്മ വാർഷിക ദിനത്തിൽ ചാലക്കര രാജീവ്ജി യൂത്ത് സെൻ്ററിൻ്റെയും മാഹി മേരാ യുവഭാരതിൻ്റെയും അഭിമുഖ്യത്തിൽ രാജീവ്ജി ജന്മദിന പരിപാടിയും ക്വിസ്സ് മത്സരവും നടത്തി. ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നടന്ന സദ്ഭാവന ദിവസ് ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സുനിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.വി.മുരളിധൻ മാസ്റ്റർ, മാഹി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ, സുജിത ടീച്ചർ, കെ.ശരത്ത് സംസാരിച്ചു. ക്വസ്സ് മത്സരത്തിൽ വിജയികളായവർക്ക് ഉപഹാരവും നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.