Latest News From Kannur

മെഡിസെപ് വഞ്ചനയ്ക്കെതിരെ സമരസായാഹ്നം

0

തലശ്ശേരി:

കെപിഎസ്ടിഎ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ മെഡിസെപ്പ് വഞ്ചനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ഡി ഇ ഒ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന സമര സായാഹ്നം തലശ്ശേരി ഡിഇഒ ഓഫീസിന് മുന്നിൽ കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം കെ അരുണ ടീച്ചർ ഉദ്ഘാടനം ചെയ്തു.മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും, കേരളത്തിലെ മുഴുവൻ ആശുപത്രികളിലും ചികിത്സാ സൗകര്യം ഒരുക്കി മുഴുവൻ രോഗങ്ങൾക്കും ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി പി പി ഹരിലാൽ ആവശ്യപ്പെട്ടു. തലശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ദിനേശൻ പച്ചേർൾ, ദീപക് തയ്യിൽ, സി വി എ ജലീൽ, കണ്ണൂർ ജില്ല സെക്രട്ടറി ടി വി ഷാജി, ട്രഷറർ രജീഷ് കാളിയത്താൻ, കെ റസാഖ് ,കെ രാജേഷ്, സി വി കുര്യൻ, ടി ഷീബ, കെ,കെ സുധീർ കുമാർ, മുഹമ്മദ് നൗഫൽ സി കെ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.