Latest News From Kannur

*കൊടിമര ഘോഷയാത്ര നടത്തി* 

0

പാനൂർ :

കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്ര ത്തിൽ കൊടിമര ഘോഷയാത്ര നടന്നു . മാഹി പള്ളൂരിൽ നിന്ന് എത്തിച്ച തേക്ക് മരം മത്തിപറമ്പ് ശ്രീ നാരായണ മഠത്തിൽ സമീപത്തുനിന്നും പെരുമ്പ ക്ഷേത്ര കമിറ്റി ഭാരവാഹികളും മാതൃ സമിതി പ്രവർത്തകരും നാട്ടുകാരും ഏറ്റുവാങ്ങി ഘോഷയാത്രയായി പെരുമ്പ ക്ഷേത്രാങ്കണത്തിൽ എത്തിച്ചു .തന്ത്രിയുടെ നിർദ്ദേശ പ്രകാരം 2025 ൽ ബലിക്കൽ നിർമ്മാണവും 2026ൽ ധ്വജ പ്രതിഷ്ഠ യോട് കൂടി കൊടിമരം സ്ഥാപിക്കലും 2028 ൽ നവീകരണ കലശത്തോട് കൂടി മഹാദേവ ക്ഷേത്രമാക്കി മാറ്റാനാണ് തീരുമാനിച്ചെതെന്ന് ക്ഷേത്ര പ്രസിഡണ്ട് അനീഷും സെക്രട്ടറി പി.ടി. രത്നാകരനും പറഞ്ഞു.

Leave A Reply

Your email address will not be published.