പാനൂർ:
ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 14 ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിൻ്റെ വിജയത്തിനായി പാനൂരിൽ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.
ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ പാനൂർ മേഖലയിൽ നാല് ശോഭാ യാത്രകൾ നടക്കുന്നതാണ്.സെപ്റ്റംബർ 10ന് പതാക ദിനാചരണവും തുടർന്ന് സാംസ്കാരിക പരിപാടികളും നടക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി
അഡ്വ. കെ.അശോകൻ (ചെയർമാൻ), എം പത്മനാഭൻ (വൈസ് ചെയർമാൻ), കെ.പ്രകാശൻ മാസ്റ്റർ (ആഘോഷ പ്രമുഖ് ), എ.സി. തിലകൻ (സഹ ആഘോഷ പ്രമുഖ് ) ,
കെ.സുബിൻ (ആഘോഷ പ്രമുഖ് , പാനൂർ മേഖല ) , മഹേഷ് (ആഘോഷ പ്രമുഖ് , ചൊക്ലി മേഖല) കെ.സി സുനീഷ് (ആഘോഷ പ്രമുഖ് ,മയ്യഴി മേഖല), കെ.സുഭാഷ് (ആഘോഷ പ്രമുഖ് പൊയിലൂർ മേഖല)
എന്നിവരെയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 20 ന് വൈകുന്നേരം പാനൂർ മേഖല യോഗം ഗുരുസന്നിധി ഹാളിലും, പൊയിലൂർ മേഖല യോഗം വീരപഴശ്ശി ഹാളിലും, മയ്യഴി മേഖലയോഗം പള്ളൂരിലും നടക്കുന്നതാണ്.
പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ആർ എസ് എസ് ഖണ്ഡ് സംഘചാലക് കെ പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എൻ കെ നാണു മാസ്റ്റർ, ജിരൺ പ്രസാദ്,അജയൻ പൊയിലൂർ, എ സി തിലകൻ എന്നിവർ സംസാരിച്ചു.