പാനൂർ :-
പാനൂരിൻ്റെ കിഴക്കൻ പ്രദേശമായ പൊയിലൂരിൽ മുസ് ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ വളർച്ചക്ക് ധീരമായി നേതൃത്വം നൽകിയ പള്ളിക്കണ്ടി മൂസ്സഹാജി അനുസ്മരണo നടത്തി.അനുസ്മരണ സമ്മേളനം മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ ഉദ്ഘാടനം ചെയ്തു. കച്ചേരി അമ്മദ് ഹാജി അദ്ധ്യക്ഷനായി.എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിപി കെ ഷാഹുൽ ഹമീദ്, മത്തത്ത് അബ്ബാസ് ഹാജി,ഗഫൂർ മൂലശ്ശേരി, അബ്ദുല്ല പാലേരി, സമീർ പറമ്പത്ത്, എ പി ഇസ്മായിൽ, അഫ്സൽ മത്തത്ത് സംസാരിച്ചു.