പാനൂർ : ജൂൺ 26 മുതൽ നടക്കുന്ന ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന് ഭാഗമായി കെഎസ്ഇബി പാനൂർ സബ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ സുരക്ഷാ റാലി സംഘടിപ്പിച്ചു. പാനൂർ, ചൊക്ലി, പെരിങ്ങത്തൂർ, പാറാട് മേഖലകളിലാണ് ബോധവത്ക്കരണ സുരക്ഷാ ബൈക്ക് റാലി നടത്തിയത്.
പാനൂർ നഗരസഭാ ചെയർമാൻ കെ പി ഹാഷിം റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രമോഷൻ ലഭിച്ച ലൈൻമാൻമാർക്കുള്ള സുരക്ഷാ കിറ്റ് വിതരണവും ചെയർമാൻ നിർവഹിച്ചു.
എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. പി വിജേഷ് അധ്യക്ഷത വഹിച്ചു.
കെ.എസ്.ഇ.ബി പാനൂർ അസിസ്റ്റൻറ് എൻജിനീയർ ശ്രീകുമാർ,
പാറാട് അസിസ്റ്റൻറ് എൻജിനീയർ കെ ആർ ബിജു സംഘടനാ നേതാക്കളായ കെസി വിജേഷ് കെ രതീഷ് എന്നിവർ സംസാരിച്ചു. ചൊക്ലി എ.ഇ സായൂജ് പ്രതിജ്ഞ ചൊല്ലി.
ആർഎസ് അശ്വതി സ്വാഗതവും, ശ്രീകുമാർ നന്ദിയും പറഞ്ഞു
ചൊക്ലി പെരിങ്ങത്തൂർ
പാറാട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം സുരക്ഷാ റാലി
പാനൂരിൽ സമാപിച്ചു.