Latest News From Kannur

*മമത 92 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ; അനുമോദനം – കേഷ് അവാർഡ് വിതരണം 6 ന്* 

0

പാനൂർ : പാനൂർ കെ.കെ. വി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992 SSLC ബാച്ച് – പൂർവ വിദ്യാർത്ഥി കൂട്ടായ്മ മമത 92 അനുമോദനവും കേഷ് അവാർഡ് വിതരണവും നടത്തുന്നു.

ജൂലായ് 6ന് രാവിലെ 10.30 ന് പാനൂർ നഗരസഭാ കൗൺസിലർ പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്യും .എസ്. എസ്. എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇരു വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളെ ആദരിക്കും. പി.കെ. സലിം ചമ്പാട് അധ്യക്ഷനാകും ധന്യ .എസ്. രാജേഷ് ചടങ്ങിൽ മുഖ്യാതിഥിയാകും. കെ.കെ സുധിർ കുമാർ, ജിതേഷ് പാനൂർ, കെ.പി. യൂസഫ്, സൂരജ് ധർമ്മലയം , പി.കെ ഷാഹുൽ ഹമീദ്, റയീസ് അഹമ്മദ്, കെ. രമേശൻ മാസ്റ്റർ, കെ.കെ. ശനഞ്ജയൻ, ഫിറോസ് എന്നിവർ പ്രസംഗിക്കും

മാധ്യമ മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട സഹപാഠി മീഡിയ മലബാർ എക്സിക്യുട്ടിവ് എഡിറ്റർ

കെ.പി. ഷീജിത്തിനെ ചടങ്ങിൽ ആദരിക്കും.

വാർത്താ സമ്മേളനത്തിൽ ജിതേഷ് പാനൂർ, സൂരജ് ധർമ്മാലയം, പി.കെ. സലീം, റഹീസ് അഹമ്മദ്, പി. ഫിറോസ്, ഷാജി പുത്തൂർ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.