പാനൂർ : പാനൂർ ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും കഥ പെയ്യുന്ന സ്കൂൾ വരാന്തകൾ എന്ന അധ്യാപകരുടെ കഥാ സമാഹാരത്തിന്റെ പ്രകാശന കർമവും വിളക്കോട്ടൂർ യു പി സ്കൂളിൽ വെച്ചു നടന്നു . സ്കൂൾ എച്ച് എം ,ടി കെ നജീബ് സ്വാഗതം പറഞ്ഞു പാനൂർ എ ഇ ഒ ബൈജു കേളോത്തിന്റെ അധ്യക്ഷതയിൽ പ്രശസ്ത കഥാകൃത്ത് ടി പി വേണുഗോപാലൻ സംഗീത സംവിധായകൻ എ എം ദിലീപ് കുമാറിന് പുസ്തകം നൽകി പുസ്തക പ്രകാശനം നിർവഹിച്ചു..
സാഹിത്യകാരനായ രാജു കാട്ടുപുനം പുസ്തകം പരിചയപ്പെടുത്തി. ഉപജില്ല കോ ഓഡിനേറ്റർ കെ എം സുനലൻ റിപ്പോർട്ട് അവതരിപ്പിച്ചു..
വാർഡ് മെമ്പർ വി പി മനോജ്, പാനൂർ ബി പി സി കെ സിമ്മി , സംഗീത സംവിധായകൻ എ എം ദിലീപ്കുമാർ, എച്ച് എം ഫോറം സെക്രട്ടറി സി കെ ബിജേഷ്, അക്കാദമിക് കൌൺസിൽ സെക്രട്ടറി ആർ കെ രാജേഷ് കുമാർ, വിദ്യാരംഗം കണ്ണൂർ ജില്ല കോ ഓഡിനേറ്റർ അരുൺജിത്ത് പഴശ്ശി, മുൻ ജില്ല അസിസ്റ്റന്റ് കോ ഓഡിനേറ്റർ സുന്ദരേശൻ തളത്തിൽ,കഥാ സമാഹാരത്തിന്റെ ചീഫ് എഡിറ്റർ എം ടി അനിത, സബ് എഡിറ്റർ കെ ടി ശ്രീവത്സൻ,സ്കൂൾ മാനേജർ എം മുരളീധരൻ, വിദ്യാരംഗം ജില്ല കമ്മിറ്റി അംഗം ടി അരുൺകുമാർ, പി.ടി.എ.പ്രസിഡന്റ് കെ കെ പ്രകാശൻ,മദർ പി.ടി.എ പ്രസിഡന്റ് കെ പി അശ്വതി എന്നിവർ ആശംസയർപ്പിച്ചു.
സ്കൂൾ കോ ഓഡിനേറ്റർ ടി ലിൻസി നന്ദി പറഞ്ഞു വിദ്യാരംഗം ഉപജില്ല കമ്മിറ്റിയുടെ സ്വാഗതസംഗീത ശിൽപ്പവും അരങ്ങേറി.