പാനൂർ: അക്ഷയശ്രീ തലശ്ശേരി താലൂക്ക് ശില്പശാല പാനൂർ യു. പി സ്കൂളിൽ ജില്ലാ മിഷൻ പ്രസിഡണ്ട് പി. പി. മോഹനൻ ഉദ്ഘാടനം ചെയ്തു. അക്ഷയശ്രീ മിഷൻ സംസ്ഥാന സെക്രട്ടറി കെ. പ്രകാശൻ വിഷയാവതരണം നടത്തി. ചടങ്ങിൽ താലൂക്ക് കൊ ഓഡിനേറ്റർ ഷിബിൻ കൃഷ്ണ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി. കെ. സുമേഷ്, ജില്ല വൈസ് പ്രസിഡന്റ് വിജയൻ ആലക്കാടൻ, ജില്ല ട്രഷറർ സുജല വിനോദ്, സി രേഷ്മ എന്നിവർ സംസാരിച്ചു.