പൊയിലൂർ : തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റായിരുന്ന ടി.പി. രാജുവിൻ്റെ എട്ടാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി വടക്കെ പൊയിലൂർ മേഖല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും കോൺഗ്രസ് കുടുംബ സംഗമവും കെപിസിസി മെംബർ അമൃതരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ വി. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കും എസ്എസ്എൽസി, പ്ലസ്ടു’ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും പാനൂർ നഗരസഭാധ്യക്ഷൻ കെ.പി.ഹാഷിം ഉപഹാരം വിതരണം ചെയ്തു.
പാനൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.കെ. ദിനേശൻ, മണ്ഡലം പ്രസിഡൻ്റ് വി.വിപിൻ, ടി. സായന്ത്, വി.വി.ഗിരിജകുമാരി, എ. വാസു എന്നിവർ പ്രസംഗിച്ചു.